X

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ‘മഹേഷിന്റെ പ്രതികാരം’

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മഹേഷിന്റെ പ്രതികാരം. ഒരു ദശാബ്ദത്തിനുശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ദുര്‍ഗലാല്‍ കിരാത് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാലില്‍ ചെരുപ്പണിഞ്ഞത്.

2003-ല്‍ കോണ്‍ഗ്രസ് അധികാരം വിട്ടൊഴിയുമ്പോഴാണ് ദുര്‍ഗലാല്‍ ഈ പ്രതിജ്ഞ എടുത്തത്. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദുര്‍ഗലാല്‍ ഒരു തീരുമാനമെടുത്തു. ഇനി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ താന്‍ ഷൂ ധരിക്കില്ലെന്ന്. നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. 2018-ല്‍ ദുര്‍ഗലാലിന്റെ ആഗ്രഹം സഫലമാവുകയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തി. കഴിഞ്ഞ 15 വര്‍ഷമായി ദുര്‍ഗലാല്‍ ഷൂ ധരിച്ചിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച്ച മുഖ്യമന്ത്രി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ദുര്‍ഗലാല്‍ ഷൂ ധരിച്ചു. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങാണ് ദുര്‍ഗലാലിന് ധരിക്കാന്‍ ഷൂ നല്‍കിയത്.

മധ്യപ്രദേശില്‍ 2013- ല്‍ 230 സീറ്റുകളില്‍ വെറും 38 സീറ്റ് നേടിയാണ് ബി.ജെ.പിയോട് കോണ്‍ഗ്രസ് ദയനീയമായി തോറ്റത്. 2018-ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 114 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപി 109 സീറ്റില്‍ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 116 സീറ്റായിരുന്നു. മായാവതിയുടെ ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണച്ചതോടെ സര്‍ക്കാര്‍ അധികാരത്തിലെത്തുകയായിരുന്നു.

chandrika: