മാഡ്രിഡ്: ഈ ആവേശത്തിന് എന്ത് പേര് നല്‍കണം…? ഫുട്‌ബോള്‍ എന്നല്ലാതെ മറ്റെന്ത് പേര് നല്‍കും… മാഡ്രിഡ് എന്ന വലിയ നഗരം ഇന്നലെ വീര്‍പ്പമുട്ടുകയായിരുന്നു. ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ നഗരത്തില്‍ ഒഴുകിയെത്തിയത് സ്വന്തം ടീമിന്റെ യൂറോപ്യന്‍ നേട്ടം ആഘോഷമാക്കാന്‍… ചാമ്പ്യന്‍സ് ലീഗ് കിരീടം ഒന്ന് കാണാന്‍, സ്വന്തം താരങ്ങളുടെ കൈകള്‍ ഒന്ന് പിടിക്കാന്‍….. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പെയിന്‍ ലോകകപ്പ് സ്വന്തമാക്കിയപ്പോല്‍ പോലും ഇത്ര ആവേശമുണ്ടായിരുന്നില്ല. ഇന്നലെ ആരാധകരുടെ കുത്തൊഴുക്കില്‍ സാധാരണ ജീവിതം തടസ്സപ്പെട്ടില്ല. എല്ലാവരും മതിമറന്നുള്ള ആഘോഷത്തിലായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് വെയില്‍സ് നഗരമായ കാര്‍ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ യുവന്തസിനെ 1-4ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി രണ്ടാം തവണയും വന്‍കരയിലെ ചാമ്പ്യന്മാരായത്. ഞായറാഴ്ച്ചയാണ് ടീം കാര്‍ഡിഫില്‍ നിന്നും മാഡ്രിഡിലെത്തിത്. ഇന്നലെയായിരുന്നു സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവിലും പിന്നെ മാഡ്രിഡ് നഗരത്തിലും ടൗണ്‍ഹാളിലും മാഡ്രിഡ് മേയറുടെ വസതിയിലുമെല്ലാമായി ആഘോഷം. ആഘോഷങ്ങളുടെ തുടക്കം മാഡ്രിഡ് ടൗണ്‍ഹാളില്‍ നിന്നായിരുന്നു. ചാമ്പ്യന്‍സ് എന്നെഴുതിയ വലിയ തുറന്ന ടീം ബസ്സിലാണ് കളിക്കാരും ക്ലബ് അധികൃതരും ടൗണ്‍ഹാളിലെത്തിയത്. 12 എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ (പന്ത്രണ്ടാമത് തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്) ബസിന് മുന്‍വശം വലിയ ട്രോഫിയുമായി നായകന്‍ സെര്‍ജിയോ റാമോസ്, പിറകെ മാര്‍സിലോ, റൊണാള്‍ഡോ തുടങ്ങിയവര്‍. ടൗണ്‍ഹാളില്‍ മേയര്‍ക്ക് ട്രോഫി സമ്മാനിച്ച ശേഷം ഫോട്ടോ സെഷന്‍. നഗരഭരണാധികാരികള്‍ മുഴുവന്‍ സ്വീകരണത്തിന് എത്തിയിരുന്നു. അതിന് ശേഷം ബസ്സില്‍ സിറ്റി സെന്ററിലേക്ക്. അവിടെയാണ് ആയിരക്കണക്കിന് ജനങ്ങള്‍ തടിച്ച് കൂടിയത്. അവര്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിച്ചു. ഈ കപ്പ് ഞങ്ങളുടേതാണ്, നിങ്ങളടുടേതും എന്ന് റാമോസ് വിളിച്ച് പറഞ്ഞപ്പോള്‍ നിലക്കാത്ത കൈയ്യടി. മൂന്ന് മണിക്കൂറോളമാണ് നഗര മധ്യത്തില്‍ ട്രോഫി പ്രദര്‍ശിപ്പിച്ചത്.