ബെംഗളൂരു: വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി എം.എല്‍.എ എം.പി രേണുകാചാര്യ. ‘മദ്‌റസകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മറ്റ് സ്‌കൂളുകള്‍ നമുക്കില്ലേ?. നിങ്ങള്‍ ഇവിടെ ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നു. അവ നിരോധിക്കുകയോ മറ്റ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന സിലബസ് പഠിപ്പിക്കുകയോ ചെയ്യണം’- എം.എല്‍.എ പറഞ്ഞു.
മുഖ്യമന്ത്രിബസവരാജ ബൊമ്മയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയാണ് ഇയാള്‍. ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസ് വിഷയം കെട്ടിച്ചമച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘ഹിജാബ് വിവാദം ആരാണ് സൃഷ്ടിച്ചതെന്ന് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. മദ്‌റസകള്‍ എന്താണ് പ്രചരിപ്പിക്കുന്നത്?. നിരപരാധികളായ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നു- രേണുകാചാര്യ പറഞ്ഞു.