ചെന്നൈ: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും പ്രത്യേകം പാത ഒരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ടോള്‍ പ്ലാസകളില്‍ വിഐപിയാണെന്ന് തെളിയിക്കാന്‍ സമയമേറെ എടുക്കുന്നത് മുന്‍നിര്‍ത്തിയാണ് ദേശീയ പാതകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും പ്രത്യേകം വഴിയൊരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ജസ്റ്റിസുമാരായ ഹുലുവാഡി ജി രമേഷ്, എംവി മുരളീധരന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യവ്യാപകമായി ദേശീയ പാതകളില്‍ ഇത് നടപ്പാക്കണമെന്നാണ് ബെഞ്ചിന്റെ നിര്‍ദ്ദേശം. ദേശീയ പാതകളിലുള്ള ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ നല്‍കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ടോള്‍ പ്ലാസകള്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കി.
- 6 years ago
chandrika