X
    Categories: indiaNews

തമിഴ്‌നടന്‍ സൂര്യക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: തമിഴ്‌നടന്‍ സൂര്യക്കും ജയ് ഭീം സംവിധായകന്‍ ഗണവേലിനുമെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. വേലാച്ചേരി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. വാണിയാര്‍ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് സിനിമക്കെതിരെ പരാതി നല്‍കിയത്. ഇരുവരും ചേര്‍ന്ന് നല്‍കിയ സംയുക്ത പെറ്റീഷന്‍ കോടതി അനുവദിക്കുകയായിരുന്നു.

ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ കെ.സന്തോഷാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. വിരമിച്ച ജഡ്ജിയായ കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. എന്നാല്‍, സിനിമയില്‍ ചന്ദ്രവിന്റെ പേര് മാത്രമാണ് യഥാര്‍ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയെന്ന് തുടക്കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഐ.ജി പെരുമാള്‍സ്വാമി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ സിനിമയില്‍ മാറ്റിയിട്ടുണ്ട്. കുറ്റാരോപിതരുടെ പേരുകള്‍ സംവിധായകന്‍ മനപൂര്‍വം മാറ്റിയെന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്.

Test User: