ബിജെപി വനിതാ നേതാവിനെ ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ രാഷ്ട്രപതി ദൗപതി മുര്‍മുവിനും സുപ്രീംകോടതി കൊളീജിയത്തിനും കത്ത് അയച്ചു.
ബിജെപി മഹിളാമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ ജനുവരി 17ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.
ഇതോടെ അദ്ദേഹം ബിജെപിയുമായുള്ള ബന്ധം പുറത്താക്കുന്ന ഫോട്ടോകളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഈ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ അത്യപ്ത്തിയുമായി
രംഗത്തെത്തിയത്.
ഭാരത് മാര്‍ഗ് എന്ന യൂട്യൂബ് ചാനലില്‍ അദ്ദേഹം നടത്തിയ രണ്ട് അഭിമുഖങ്ങളും ആര്‍എസ്എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവര്‍ ജഡ്ജി ആയാല്‍ ന്യൂനപക്ഷ വിഭാഗങ്ങളിലില്‍പെട്ടവരുടെ വ്യവഹാരത്തില്‍ കോടതിയില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ എന്ന് കത്തില്‍ ചോദിക്കുന്നു.