X

ഗോഡ്‌സെ പരാമര്‍ശം ; കമല്‍ ഹാസനെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി

ഗോഡ്‌സെ തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയില്‍ കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജി നല്‍കിയിരുന്നു.ഗോഡ്‌സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപിച്ചത്. പ്രസ്താവനക്ക് പിന്നാലെ കമല്‍ഹാസനെതിരെ രണ്ട് തവണ ആക്രമണമുണ്ടായിരുന്നു.’സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയാണെ’ന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കമല്‍ ഹാസന്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

Test User: