ചെന്നൈ: അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങള്‍ക്ക് വിലക്ക്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് വിലക്കേര്‍പ്പെടുത്തിയത്. ഇത്തരം പരസ്യങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പ്രകോപനമാകും എന്ന് കോടതി നിരീക്ഷിച്ചു.
രാജാപാളയം സ്വദേശിയായ സഹദേവ രാജ എന്ന വ്യക്തി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇത്തരം പരസ്യങ്ങളില്‍ സ്ത്രീകളെ തെറ്റായരീതിയില്‍ ചിത്രീകരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരം പരസ്യങ്ങള്‍ സെന്‍സര്‍ ചെയ്യണമെന്നും അത് ലംഘിക്കുന്ന ടിവി ചാനലുകള്‍ക്കെതിതെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അടിവസ്ത്രങ്ങള്‍, പെര്‍ഫ്യൂം, കോണ്ടം, ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനുള്ള ഔഷധങ്ങള്‍, സോപ്പ്, ഐസ്‌ക്രീം എന്നിവയുള്‍പ്പടെയുള്ള പരസ്യങ്ങള്‍ക്കാണ് വിലക്ക്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കോടതി നോട്ടീസ് അയച്ചു.