ചെന്നൈ: കോവിഡ് വ്യാപനം നിയന്ത്രിക്കാനായി വോട്ടെണ്ണല്‍ ദിവസം മാത്രമല്ല തലേന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്ന കാര്യം പരിശോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി.
വോട്ടെണ്ണല്‍ നടക്കുന്ന മേയ് രണ്ടിനു പുറമേ ഒന്നാം തീയതി കൂടി സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ടതല്ലാത്ത എല്ലാ വാഹനങ്ങളുടെയും നീക്കം നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ അവധിദിവസമായ മേയ് ഒന്നിനും ഞായറാഴ്ചയായ മേയ് രണ്ടിനും സര്‍ക്കാരിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നാണു കോടതി പറഞ്ഞത്. ഏപ്രില്‍ 28ന് തന്നെ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയാല്‍ സാധാരണക്കാര്‍ക്ക് തയാറെടുക്കാമെന്നും കോടതി പറഞ്ഞു.