കടുത്ത ചൂടിൽനിന്നും കാറിനെ തണുപ്പിക്കാൻ മധ്യപ്രദേശിലെ ഹോമിയോ ഡോക്ടർ സുശീൽ സാഗർ കണ്ടെത്തിയിരിക്കുന്നത് ചാണകമാണ് . തന്റെ മാരുതി സുസുക്കി ആൾട്ടോ 800 -ന്റെഉൾഭാഗം തണുപ്പിക്കാൻ കാറിന് പുറത്തു മുഴുവൻ ചാണകം പൊതിഞ്ഞു പിടിപ്പിച്ചിരിക്കുകയാണ് ഇയാൾ.
ചാണകം ഒരു നല്ല ഉഷ്ണ ശമനി ആണ് എന്നാണ് സുശീൽ സാഗർ പറയുന്നത്. ചാണകം പൂശുന്നത് കാറിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ചാണകം തേയ്ക്കുന്നത് വഴി കാറിന്റെ ഉള്ളിലെ ഊഷ്മാവ് ഉയരില്ലെന്നും ചുട്ടുപൊള്ളുന്ന വേനലിൽ കാർ ഓടിക്കുമ്പോൾ അനുഭവപ്പെടുന്ന ചൂട് ഈ വിദ്യകൊണ്ട് ഒഴിവാക്കാമെന്നും ആണ് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സുശീൽ സാഗർ പറയുന്നത്.