തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്‍റെ മുഖത്തേക്ക് മൂത്രമൊഴി ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ.ബി.ജെ.പി പ്രാദേശിക നേതാവ്
പർവേശ് ശുക്ല എന്നയാളാണ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ ഇന്ന് പുലർച്ചെ പിടിയിലായത്.ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.മധ്യപ്രദേശിലെ സിദി ജില്ലയിലാണ് സംഭവം.ബി.ജെ.പി എം.എൽ.എ കേദർ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് ഇയാൾ എന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ.സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഈ ക്രൂരതക്കെതിരെ കടുത്ത രോഷമാണ് ഉയർന്നത്.സംഭവത്തിൽ നടപടി ആവശ്യപ്പെട്ടും ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയും കോൺഗ്രസ് രംഗത്ത് വന്നു .‘ഇതാണോ ബി.ജെ.പിയുടെ ഗോത്രവർഗക്കാരോടുള്ള സ്നേഹം?ഇത് ജംഗിൾ രാജ് ആണ്’ -കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് കുറ്റപ്പെടുത്തി.
തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവത്തിൽ കുറ്റവാളിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. , “സിധി ജില്ലയുടെ ഒരു വൈറൽ വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും കർശന നടപടി സ്വീകരിക്കാനും എൻഎസ്എ ചുമത്താനും ഞാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.” അദ്ദേഹം ട്വീറ്റ് ചെയ്തു.