ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് നല്‍കിയത്.
കോണ്‍ഗ്രസുമായി കടുത്ത മത്സരമാണ് മധ്യപ്രദേശില്‍ നടക്കാന്‍ പോകുന്നത്. നിലവില്‍ റിപ്പോര്‍ട്ട് പ്രകാരം ബി.ജെ.പിക്ക് 92 സീറ്റിലേ ജയസാധ്യതയുള്ളുവെന്നാണ് വിവരം. ഇത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. പത്ത് മന്ത്രിമാര്‍ കടുത്ത മത്സരം നേരിടുന്നുവെന്നും ജയിക്കാന്‍ നേരിയ സാധ്യത മാത്രമാണെന്നും ഇന്റലിജന്‍സ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് റിപ്പോര്‍ട്ട് നല്‍കി.
ബി.എസ്.പി ആറ് സീറ്റും വരെ നേടാനാണ് സാധ്യത. അതേസമയം, 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബുധിനി മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടും. മന്ത്രിമാരായ നരോട്ടം മിശ്ര, യശോദരരാജെ സിന്ധ്യ എന്നിവര്‍ ഡാട്യ, ശിവപുരി എന്നിവിടങ്ങളിലും മത്സരിക്കും.