ഭോപ്പാല്‍: മരങ്ങളെയും ജീവനുള്ള വസ്തുവായി അംഗീകരക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇന്ദോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനും വികസന അതോറിറ്റിക്കും നോട്ടീസ് അയച്ച് മധ്യപ്രദേശ് ഹൈക്കോടതി.
ജീവനുള്ള മറ്റ വസ്തുക്കള്‍ നല്‍കുന്ന എല്ലാ അവകാളങ്ങളും മരങ്ങള്‍ക്കും നല്‍കണമെന്നും വെട്ടരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ്.എ ധര്‍മാധികാരി, ജസ്റ്റിസ് പ്രകാശ് ചന്ദ്രഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇന്ദോര്‍ സ്വദേശിയായ അമന്‍ ശര്‍മ എന്നയാളാണ് ഹര്‍ജിക്കാരന്‍. ഇന്ദോറിലെ ഖജ്‌റാന സ്വക്വയറില്‍ മേല്‍പ്പാലം നിര്‍മിക്കാനായി വികസന അതോറിറ്റി 257 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.