മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസ് സാക്ഷി വിസ്താരം ഈ മാസം 18 ന് പുനരാരംഭിക്കും. നേരത്തെ അസിസ്റ്റന്റ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ്.എം.മേനോന്‍ പുതിയ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായതിനെ തുടര്‍ന്നാണ് കേസിലെ സാക്ഷി വിസ്താരം പുനരാരംഭിക്കുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും രംഗത്ത് വന്നതോടെയാണ് സാക്ഷി വിസ്താരം കോടതി നിര്‍ത്തിവെച്ചത്. 122 സാക്ഷികളുള്ള കേസില്‍ 12 സാക്ഷികളെയാണ് മുമ്പ് വിസ്തരിച്ചിരുന്നത്.