കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ രണ്ടു പ്രതികള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. തിങ്കളാഴ്ച വരെയാണ് കോടതി സ്റ്റേ അനുവദിച്ചത്.
കേസിലെ രണ്ടാം പ്രതി മരക്കാര്‍, അഞ്ചാം പ്രതി രാധാകൃഷ്ണന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സ്റ്റേ അനുവദിച്ചത്. കേസില്‍ ഹൈക്കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നും വിചാരണക്കോടതിക്ക് ഇതെങ്ങനെ റദ്ദാക്കാനാവുമെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു.
ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.