X
    Categories: gulfNews

മദീനക്കടുത്ത് വാഹനാപകടം മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : മദീന സന്ദർശനം കഴിഞ്ഞു താഇഫിലേക്ക് തിരിച്ച മലപ്പുറം സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരണപെട്ടു.മദീന ജിദ്ദ ഹൈവേയിൽ മദീനയിൽ നിന്ന് 150 കിലോമീറ്റർ അകലെ അംന സ്ഥലത്ത് വെച്ചാണ് ഇന്നലെ പുലർച്ചയോടെ രണ്ട് മണിക്ക് അപകടം നടന്നത്. പറമ്പിൽ പീടികക്കടുത്ത പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ് (49) , ഭാര്യ ഫാസില (38), മകൾ ഫാത്തിമ റസാൻ (7) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന പത്ത് വയസ്സുകാരി മകൾ ഫാത്തിമ റുനാഹ് കാര്യമായ പരിക്കുകളില്ലാതെ അംനയിലെ ഹെൽത്ത് സെന്ററിലാണുള്ളത്. യാത്രക്കിടെ ഉറങ്ങി പോയതാണ് കാരണമെന്ന് കരുതുന്നു. മദീനയിൽ സിയാറത്തിന്ന് ശേഷം ഇശാ നിസ്‌കാരം കഴിഞ്ഞ് ജിദ്ദയിലേക്ക് പുറപ്പെട്ടതായിരുന്നു നാലംഗ മലയാളി കുടുംബം. റസാഖിന്റെ മൂത്ത മകൻ റയാൻ നാട്ടിൽ പഠിക്കുകയാണ്.

താഇഫിലെ അൽ ഗാംദി ഹോൾ സെയിൽ സെന്ററിൽ അക്കൗണ്ടന്റ് ആയിരുന്നു റസാഖ്. കുടുംബവുമായി ദീർഘ കാലമായി തായിഫിലാണ് താമസം. റസ്സാഖിന്റെയും ഫാസിലയുടെയും മൃതദേഹങ്ങൾ അംനയിൽ നിന്ന് ഖുലൈസ് ജനറൽ ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . മകൾ റസാനിന്റെ മൃതദേഹം മദീനയിൽ
നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സ്ഥലത്തേക്ക് സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും എത്തിയിട്ടുണ്ട്.

മൃതദേഹങ്ങൾ മക്കയിലോ മദീനയിൽ ഖബറടക്കാനുള്ള ശ്രമങ്ങൾക്ക് കെഎംസിസി പ്രവർത്തകരും നവോദയയും രംഗത്തുണ്ട് .

ചന്ദ്രിക വെബ് ഡെസ്‌ക്‌: