അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള അകമ്പടി ചെലവ് കുറക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം വെട്ടിക്കുറക്കാന്‍ ആകില്ലെന്ന് കര്‍ണാടക അറിയിച്ചു.
കാര്യങ്ങള്‍ വ്യക്തമാക്കി കര്‍ണാടക ഭീകര വിരുദ്ധ സെപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേരളത്തില്‍ വരാന്‍ സുരക്ഷാ ചെലവിനായി വന്‍ തുക ഈടാക്കാനുള്ള കര്‍ണാടക പൊലീസിന്റെ തീരുമാനത്തിനെതിരെ മഅദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ ചെലവിനായി 60 ലക്ഷം രൂപ നല്‍കുന്നതില്‍ ഇളവ് നല്‍കണമെന്നായിരുന്നു ആവശ്യം.