X
    Categories: indiaNews

മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയായിരുന്നു അദേഹം.

ഒമ്പത് മാസം മുമ്പ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണമായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബംഗളൂരുവിലെ വസതിയില്‍ ചികിത്സ തുടരുകയായിരുന്നു.

അതിനിടയിലാണ് വ്യാഴാഴ്ച രാവിലെ മുമ്പത്തെ പോലെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെ വിവിധ പരിശോധനകള്‍ നടത്തി. ദീര്‍ഘകാലമായി തുടരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും മഅ്ദനിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

webdesk13: