X
    Categories: keralaNews

മഅദനി കേരളത്തില്‍ വന്നോ? മന്ത്രി വീണജോര്‍ജ്

കേരളത്തില്‍ കഴിഞ്ഞദിവസമെത്തിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ പരിഹസിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മഅദനിയെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മഅദനിയുടെ നില മാറ്റമില്ലാതെ തുടരുകയാണെന്നും വിദഗ്ധഡോക്ടര്‍മാരെ ഉള്‍പെടുത്തിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടത് നിരസിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം.
മുമ്പ് മഅദനിയെ കര്‍ണാടക പൊലീസിന് പിടിച്ചുകൊടുത്തതും ഇടതുമുന്നണി സര്‍ക്കാരായിരുന്നു. കര്‍ണാടകയിലെ ജയിലില്‍നിന്ന് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മഅദനിയെ കഴിഞ്ഞദിവസമാണ് കേരളത്തിലേക്ക് വരാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്. സുപ്രീംകോടതി അനുവദിച്ചതുപ്രകാരമാണ് മഅദനി പിതാവിനെ കാണാനായി നാട്ടിലേക്ക് തിരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് കൊല്ലത്തെ വീട്ടിലേക്ക് പോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ ്‌കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

Chandrika Web: