X

‘മുസ്‌ലിംങ്ങളില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മഅ്ദനി പങ്കുവഹിച്ചു’: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍

കേരളത്തിലെ മുസ്‌ലിംങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം മഅ്ദനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പര്യടനം മുസ്‌ലിംങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി ജയരാജന്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നാളെ കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിക്കാന്‍ പോകുന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

‘അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ മഅ്ദനി ശ്രമിച്ചു. സ്വകാര്യ സായുധ സുരക്ഷാ ഭടന്‍മാര്‍ക്കൊപ്പം നടത്തിയ പര്യടനം മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ആര്‍എസ്എസിനെ പ്രതിരോധിക്കാനുള്ള വഴികള്‍ ആരായുന്നതിലേക്ക് നയിച്ചു. 1990-ല്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസിനെ അനുകരിച്ച് ഇസ്‌ലാമിക് സേവക് സംഘം(ഐഎസ്എസ്) രൂപീകരിച്ചു. ഐഎസ്എസ് നേതൃത്വത്തില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ആയുധ ശേഖരവും ആയുധപരിശീലനവും നല്‍കി’, പി ജയരാജന്‍ പറയുന്നു.

മുസ്‌ലിം തീവ്രവാദത്തിന്റെ അംബാസഡറായി മഅ്ദനിയെ പലരും വിശേഷിപ്പിച്ചിരുന്നുവെന്നും മഅ്ദനിയുടെ അതിവൈകാരിക പ്രഭാഷണങ്ങളില്‍ പലരും ആകൃഷ്ടനായെന്നും പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ തടവിലാക്കപ്പെട്ടതിന് ശേഷം മഅ്ദനിയുടെ നിലപാടില്‍ മാറ്റങ്ങള്‍ വന്നെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

 

webdesk17: