X

രാജസ്ഥാന്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ അനുമതിയില്ലാതെ ജനപ്രതിനിധികള്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുന്നത് തടഞ്ഞ് രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘മുഖ്യമന്ത്രി മാഡം, എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടേ. നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഇത് 2017 ആണ്. 1817 അല്ല’ എന്നാണ് ട്വിറ്ററില്‍ രാഹുലിന്റെ പ്രതികരണം. ട്വീറ്റിനൊപ്പം ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയും രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി ഏഴര വരെ 6600 റിട്വീറ്റുകളാണ് കുറിപ്പിന് ലഭിച്ചിട്ടുള്ളത്.

അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ ആരോപണ വിധേയരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്.

chandrika: