X
    Categories: Newsworld

ഇസ്‌ലാം കടന്നു പോകുന്നത് പ്രതിസന്ധിയിലൂടെ; വിവാദ പ്രസ്താവനയുമായി മാക്രോണ്‍

പാരിസ്: ഇസ്‌ലാമോഫോബിയ നിറഞ്ഞ പ്രസ്താവനയുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ലോകത്തുടനീളം ഇസ്‌ലാം മതം പ്രതിസന്ധി നേരിടുകയാണ് എന്നാണ് മാക്രോണിന്റെ പ്രസ്താവന. ഫ്രാന്‍സിലെ ഇസ്‌ലാമിക തീവ്രവാദം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രധാനമന്ത്രി.

‘ഇസ്‌ലാമിക വിഘടനവാദ’ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബറില്‍ ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്‍സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്‍സിലെ ഇസ്‌ലാമിനെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിതമാക്കുകയും വേണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മതേതര രാജ്യം എന്ന നിലയുള്ള മൂല്യങ്ങള്‍ പ്രതിഫലിക്കുന്നതായും സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം. ഫ്രാന്‍സിനെ ഒന്നിച്ചു നിര്‍ത്തുന്നതു പോലും മതേതരത്വമാണ്. തീവ്രവാദികള്‍ മുമ്പില്‍ വയ്ക്കുന്ന കെണിയില്‍ നമ്മള്‍ വീഴില്ല. ഫ്രാന്‍സിലെ മുസ്‌ലിംകളെ കളങ്കപ്പെടുത്താനാണ് തീവ്രവാദികളുടെ ശ്രമം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. പ്രധാനമായും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറിയവരാണ് രാജ്യത്തുള്ളത്. 2017 ലെ പ്യൂ റിസര്‍ച്ചിന്റെ കണക്കു പ്രകാരം 57.60 ലക്ഷമാണ് രാജ്യത്തെ മുസ്‌ലിംകള്‍. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരും.

Test User: