ബെയ്ജിങ്: പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ തിന്ന് കടല്‍ ശുചീകരിക്കാന്‍ യന്ത്രമീനുകളെ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. സിഷുവാന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പരീക്ഷണത്തിന് പിന്നില്‍.
മീനിന്റെ രൂപത്തിലുള്ള റോബോട്ടുകളാണ് ഇവ. നാല്‍പതോളം യന്ത്രമീനുകളെയാണ് വികസിപ്പിച്ചിരിക്കുന്നത്. മീനുകളുടേത് പോലെ ഇവയുടെ ശരീരം മൃദുലമാണ്. സമുദ്ര മത്സ്യങ്ങള്‍ ഇവയെ വിഴുങ്ങിയാലും പ്രശ്‌നമില്ല. പോളിയുറേഥെയ്ന്‍ കൊണ്ടാണ് ഇവയെ നിര്‍മിച്ചിരിക്കുന്നത്. പുറത്തുനിന്നാണ് ഇവയുടെ നിയന്ത്രണം.