യന്ത്ര തകരാറിനെ തുടര്‍ന്ന് കാസര്‍കോട്- തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം വൈകി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 3 25ന് എത്തിയ ട്രെയിന്‍ അഞ്ചുമണിയോടുകൂടിയാണ് യാത്ര ആരംഭിക്കാന്‍ ആയത്.
യന്ത്ര തകരാറാണ് എടുക്കാന്‍ വൈകിയത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പുറത്തിറങ്ങാന്‍ ആവാതെ ആളുകള്‍ കുഴങ്ങി. ഈ സമയം എസി പ്രവര്‍ത്തിച്ചില്ല എന്നും പരാതിയുണ്ട്. അരമണിക്കൂറിനു ശേഷമാണ് ഡോര്‍ തുറന്നത്. രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിച്ച് അഞ്ചുമണിക്ക് ശേഷമാണ് യാത്ര പിന്നീട് ആരംഭിച്ചത്.