കോഴിക്കോട്: മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. നിയമം കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംവരണത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് മതഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.
‘മുസ്‌ലിം ലീഗാണ് മുന്‍കൈ എടുക്കുന്നത്. തീവ്രമായ വര്‍ഗീവത്ക്കരണം നടത്തുക എന്ന ഒരു രീതി ഇപ്പോള്‍ നടപ്പിലാക്കുകയാണ്. അപ്പോള്‍ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തി മതഏകീകരണമുണ്ടാക്കാന്‍ ശ്രമിച്ച് തീവ്രവര്‍ഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാനാണ് ലീഗ് ഇക്കാര്യത്തില്‍ ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. അതേസമയം മുന്നാക്ക സംവരണത്തിനെതിരെ എസ്എന്‍ഡിപി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍ഡിഎഫ് നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് മുന്നാക്ക സംവരണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. സംവരണം എന്നാല്‍ സാമ്പത്തിക ഭദ്രത മാത്രമാണെന്നുള്ള ചിന്താഗതി മാറ്റാന്‍ സിപിഎം തയ്യാറാകണമെന്നും വിമര്‍ശനം ഉണ്ടായിരുന്നു.