X

ധീരജവാന് അന്ത്യാഞ്ജലി അര്‍പിച്ച് നാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കോഴിക്കോട്: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച നായിബ് സുബേദാര്‍ എം. ശ്രീജിതിന് നാട് അന്ത്യാഞ്ജലി അര്‍പിച്ചു. ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ പൂക്കോട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എകെ ശശീന്ദ്രന്‍ അന്തിമോപചാരം അര്‍പിച്ചു.

മകന്‍ അതുല്‍ജിതാണ് ചിതക്ക് തീകൊളുത്തിയത്. ഔദ്യോഗിക ബഹുമതി അര്‍പിച്ച ശേഷം ഭൗതിക ശരീരത്തില്‍ പുതപ്പിച്ചിരുന്ന ദേശീയ പതാക സൈന്യം ശ്രീജിതിന്റെ ഭാര്യക്ക് കൈമാറി.

രാത്രി എട്ടരയോടെ കോയമ്പത്തൂരിലെത്തിച്ച ഭൗതിക ശരീരം രാത്രി റോഡ് മാര്‍ഗമാണ് വീട്ടിലെത്തിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

web desk 1: