X

എം. ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും, ജാമ്യം കര്‍ശന ഉപാധികളോടെ

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സുപ്രീം കോടതി രണ്ടുമാസം ജാമ്യം അനുവദിച്ചു. ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അതിശക്തമായി എതിര്‍ത്തു.

ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് ജയിലില്‍ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ പോയത്. ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു. അറസ്റ്റിലായി 169-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.

ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതിയുടെ അനുകൂല തീരുമാനം. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സ ആവശ്യത്തിന് മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി.

വീടിന്റെയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എംഎം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കര്‍ശന നിര്‍ദേശം നല്‍കി.

 

webdesk14: