X

ദേഹാസ്വാസ്ഥ്യം; മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറി എം ശിവശങ്കർ ആശുപത്രിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറിക്ക് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം. ആരോഗ്യ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

നേരത്തെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ വിളിച്ചെങ്കിലും എം ശിവശങ്കര്‍ ഹാജരായിരുന്നില്ല.  മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ശിവശങ്കര്‍ ഹാജരാകാതിരുന്നത്. 2016 മുതലുള്ള എല്ലാ വിദേശയാത്രകളുടേയും രേഖകള്‍ ഹാജരാക്കാന്‍ ശിവശങ്കറിനോട് എന്‍ഫോഴ്സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ഭയന്നാണ് ശിവശങ്കർ ഹാജരാകാതിരുന്നതെന്നാണ് വിവരം.

അതേസമയം, അറസ്റ്റ് ഉറച്ചെന്നിരിക്കെ അതില്‍ നിന്നും രക്ഷപ്പെടാനാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കസ്റ്റംസ് തുടർച്ചയായി 2 ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിച്ചത്. മുമ്പ് 2 തവണ ശിവശങ്കറെ ഇഡി ചോദ്യം ചെയ്തിരുന്നു. എൻഐഎയും കസ്റ്റംസും ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ലഭിച്ച ശേഷം വീണ്ടും വിളിക്കാനായിരുന്നു എൻഫോഴ്സ്മെന്റ് ആലോചിച്ചിരുന്നത്. ഇതിനിടെയാണ് 2 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്നത്.

പണം കടത്തുമായി ബന്ധപെട്ടു നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. ഇക്കാര്യത്തിൽ ശിവശങ്കറിന് ഉള്ള പങ്കും അന്വേഷണ വിധേയമായിരിക്കെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന്‌ ശിവശങ്കർ ഹാജരാകാതിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ സ്വപ്നയും ശിവശങ്കറും 2 തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.

 

chandrika: