തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിന് അവധി നല്‍കി. ഒരു വര്‍ഷത്തെ അവധിയാണ് സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ ജൂലൈ ഏഴു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി നല്‍കിയത്. 2021 ജൂലൈ ആറു വരെയാണ് അവധിയില്‍ പോവേണ്ടി വരിക.
സ്വര്‍ണക്കടത്തു കേസ് പ്രതിയായ സ്വപ്‌ന സുരേഷുമായി ബന്ധം സ്ഥാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ നേരത്തെ നീക്കം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ശിവശങ്കറിനെ മൂന്നു വട്ടം വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു.
സ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിച്ചും ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് മൂന്നാം തവണ സ്വപ്‌നക്കൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഡിജിറ്റല്‍ തെളിവുകള്‍ അധികരിച്ചായിരുന്നു ചോദ്യം ചെയ്യല്‍.