കോഴിക്കോട്: ബാര്‍ലൈസന്‍സ് നല്‍കുന്നതില്‍ യുഡിഫ് കൊണ്ട് വന്ന നിയന്ത്രണങ്ങള്‍ എടുത്തു മാറ്റി അടച്ചു പൂട്ടപ്പെട്ട ബാറുകള്‍ തുറക്കാനും പുതിയവ ആരംഭിക്കാനുമുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം മദ്യ മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എ പ്രസ്താവിച്ചു.
ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നയ തീരുമാനം കേരളീയ സമൂഹത്തിലും കുടുംബാന്തരീക്ഷത്തിലും ഉണ്ടാക്കിയ സമാധാന അന്തരീക്ഷം ചില മദ്യ മുതലാളിമാര്‍ക്ക് വേണ്ടി തകര്‍ത്തിരിക്കുകയാണ്. ഭരണ പരിഷ്‌കാരങ്ങള്‍ മദ്യ ഭൂമി മാഫിയക്കും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കുമായി ചുരുങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ നയ രൂപീകരണത്തില്‍ സ്വാധീനിക്കപ്പെടുന്നത് പാര്‍ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കളുടെയും കച്ചവട താത്പര്യമാണെന്നുള്ളത് ഏറെ ആശങ്കയുളവാക്കുന്നു.
ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കോഴിക്കോട് മാവൂര്‍ റോഡിലെ ആരാധനാലയത്തിന് സമീപമുള്ള റാവിസ് ഹോട്ടലിന് ബാര്‍ ലൈസെന്‍സ് നല്‍കാന്‍ മദ്യ നയത്തിലെ ദൂര പരിധി 50 മീറ്റര്‍ ആക്കി ചുരുക്കിയതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മാവൂര്‍ റോഡിലെ റാവിസ് ഹോട്ടലിന് ബാര്‍ ലൈസെന്‍സ് നല്‍കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യ നയം അട്ടിമറിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സഘടിപ്പിച്ച 12 മണിക്കൂര്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.