പഴയങ്ങാടി: പ്രമുഖ ദലിത് നേതാവും മുസ്‌ലിംലീഗ് മുന്‍ എംഎല്‍എയുമായിരുന്ന എം ചടയന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് കേരളത്തിലെ ദലിത് വിഭാഗങ്ങളുടെ സമുദ്ധാരണത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച പ്രഗല്‍ഭനായ നേതാവായിരുന്നുവെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി.
ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച 52-ാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്രാസ് കേരള അസംബ്ബി മണ്ഡത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധിയായി ദലിത്, പിന്നാക്ക ജനവിഭാഗത്തിന്റെ നിയമനിര്‍മാണ വേദിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ചടയനെന്നും കരിം ചേലേരി പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ എ.പി ബദറുദ്ദീന്‍ അധ്യക്ഷനായി. ചടയന്റെ സ്മൃതി മണ്ഡപത്തില്‍ ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശശിധരന്‍ മണലായയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. എഴുത്തുകാരനും കോളമിസ്റ്റു ഗ്രന്ഥ കര്‍ത്താവുമായ മഹമൂദ് മാട്ടൂലിനെ ചടങ്ങില്‍ആദരിച്ചു.
മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദലി ഹാജി, ദലിത് ലീഗ് സംസ്ഥാന ട്രഷറര്‍ എസ് കുമാരന്‍, സെക്രട്ടറിമാരായ ആര്‍ വാസു, യു.വി മാധവന്‍, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍, വി.കെ.പി ഹമീദലി, മാട്ടുല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂല്‍, മുസ്‌ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി ഇബ്രാഹിം, പി.കെ.പി മുഹമ്മദ് അസ്ലം, മാടായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.യു റഫീക്ക്, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, ഒ ബഷീര്‍, എ പ്രഭാകരന്‍, പി പ്രേമന്‍, ബി അഷ്‌റഫ്, പ്രകാശന്‍ പറമ്പന്‍, രമേശന്‍ എരിപ്രം പങ്കെടുത്തു.