ദുബൈ: കാലിഫോര്‍ണിയന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച ആഡംബര പ്രീമിയം ടെലിവിഷന്‍ ‘വിയു’ മിഡില്‍ ഈസ്റ്റില്‍ അവതരിപ്പിച്ചു. വിയു ഗ്രൂപ് സ്ഥാപക ചെയര്‍പേഴ്‌സണും സിഇഒയുമായ ദേവിത സരാഫ് ആണ് ദുബൈയില്‍ ഈ ബ്രാന്റ് അവതരിപ്പിച്ചത്.
2006ല്‍ കാലിഫോര്‍ണിയയില്‍ സ്ഥാപിച്ച വിയുവിന്റെ വലിയ സൈസുകളിലും 4കെയിലുമുള്ള 3 മില്യണിലധികം ടിവി സെറ്റുകള്‍ ഇതിനകം വിറ്റഴിച്ചു കഴിഞ്ഞുവെന്നും; ഗൂഗ്ള്‍, നെറ്റ്ഫ്‌ളിക്‌സ്, ഹോളിവുഡ് അസോസിയേഷന്‍ തുടങ്ങിയവയുടെ വിശ്വാസം നേടിയെടുത്തുവെന്നും അവര്‍ അവകാശപ്പെട്ടു. തടസ്സങ്ങളില്ലാത്ത മികച്ച ദൃശ്യ, ശബ്ദാനുഭവം വിയു വാഗ്ദാനം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. ടെലിവിഷന്‍ സ്‌പേസിലെ ക്രിക്കറ്റ് മോഡ്, സിനിമാ മോഡ് ആദ്യമായി പരിചയപ്പെടുത്തിയത് വിയു ആണ്.
വിയു മാസ്റ്റര്‍പീസുകളായ ഗ്‌ളോ ക്യുഎല്‍ഇഡിയും ഗ്‌ളോഎല്‍ഇഡിയും ബെസ്റ്റ് സെല്ലിംഗ് സീരീസുകളാണ്. സഫാരി മാള്‍, ഷറഫ് ഡിജി, ലുലു, ആമസോണ്‍ തുടങ്ങിയ ഇടങ്ങളില്‍ ലഭ്യമാണെന്നും മിഡില്‍ ഈസ്റ്റിലെ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടിലഭ്യത ഉറപ്പു വരുത്തുമെന്നും ദേവിത വ്യക്തമാക്കി. 32, 43, 55, 65 ഇഞ്ചുകളില്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ മനോഹര ഡിസൈനിലുള്ള വിയു മിഡില്‍ ഈസ്റ്റ് വിപണിയിലെ ഇഷ്ട ഇനമായി മാറുമെന്ന് ദേവിത പ്രത്യശ പ്രകടിപ്പിച്ചു.