വാഷിങ്ടണ്‍: അരനൂറ്റാണ്ട് മുമ്പാണ് അമേരിക്ക മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചുവെന്ന് അവകാശപ്പെട്ടത്. അന്നത്തെ ശാസ്ത്ര സാങ്കേതിക വിദ്യ വെച്ചുനോക്കുമ്പോള്‍ അത്തരമൊരു ദൗത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇന്ന് വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ യു.എസ് ആലോചിക്കുമ്പോള്‍ കടമ്പകള്‍ ഏറെയാണ്. 1969ല്‍ മനുഷ്യന് ചന്ദ്രനിലെത്താന്‍ സാധിച്ചെങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.
2025ല്‍ ബഹിരാകാശ യാത്രികരെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടിമിസ്-1 ദൗത്യവുമായി ഇറങ്ങിയ യു.എസിന് തുടക്കത്തില്‍ തന്നെ കല്ലുകടി നേരിടുകയും ചെയ്തു. ദൗത്യത്തിന്റെ ഭാഗമായുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റം(എസ്.എല്‍.എസ്) വിക്ഷേപണം യന്ത്രത്തകരാറിനെത്തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്. ആര്‍.എസ്-25 എഞ്ചിന്റെ പ്രവര്‍ത്തന തകരാറാണ് വിക്ഷേപണത്തിന് തടസമായത്. 322 അടി ഉയരമുള്ള എസ്.എല്‍.എസ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് മനുഷ്യരില്ലാതെയാണ് പേടകം അയക്കുന്നത്. പകരം മൂന്ന് ഡമ്മികള്‍ മാത്രമാണ് ആര്‍ട്ടിമിസ്-1ല്‍ ഉണ്ടാവുകയെന്ന് നാസ പറയുന്നു. മൂന്ന് ദൗത്യങ്ങളിലൂടെയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.
ആര്‍ട്ടിമിസ് മൂന്നിലാണ് മനുഷ്യനെ അയക്കുക. ഒരു യാത്രാ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുമോ എന്നാണ് ആദ്യം പരിശോധിക്കുന്നത്. ശേഷം 2024ല്‍ യാത്രികര്‍ ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്യും. 2025ല്‍ മാത്രമേ ഒരു വനിത ഉള്‍പ്പെടുന്ന സംഘത്തെ ചന്ദ്രോപരിതലത്തില്‍ ഇറക്കൂ. നാസ നിര്‍മിച്ച വിക്ഷേപണ വാഹനങ്ങളില്‍ ഏറ്റവും ശക്തിയേറിയതാണ് എസ്.എല്‍.എസ്. റോക്കറ്റിന്റെ മുകളിലാണ് യാത്രിക്കാരെ വഹിക്കുന്ന ഒറിയോണ്‍ പേടകം. ചാന്ദ്ര ഭരണപഥത്തിലേക്കുള്ള പേടകത്തിന്റെ പ്രവേശനവും തിരിച്ച് ഭൂമിയിലേക്കുള്ള മടക്കവുമെല്ലാം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. സെക്കന്റില്‍ 11 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന അതി തീവ്ര താപത്തെ പേടകം എങ്ങനെ അതിജീവിക്കുമെന്നതാണ് പ്രധാനമായും പരീക്ഷിക്കുന്നത്. ഇത്തരം പരീക്ഷണങ്ങളൊന്നുമില്ലാതെയാണ് ശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കാത്ത കാലത്ത് മനുഷ്യന്‍ ചന്ദ്രനില്‍ എത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടത്. 9300 കോടിയലധികം ഡോളറാണ് ആര്‍ട്ടിമിസിന്റെ പദ്ധതി ചെലവ്.