X

2023ലെ ഏറ്റവും വലിയ വില്‍പനയുമായി ലുലു ‘സൂപര്‍ ഫ്രൈഡേ ബൊനാന്‍സ’

ദുബൈ: യുഎഇയിലുടനീളമുള്ള വാര്‍ഷിക ഷോപ്പിംഗ് ബൊനാന്‍സയായ സൂപര്‍ ഫ്രൈഡേ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ പ്രഖ്യാപിച്ചു. 70% വരെ കിഴിവോടെ ഇലക്ട്രോണിക്‌സ്, ഫാഷന്‍, മൊബൈല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍, പുത്തന്‍ ഉല്‍പന്നങ്ങള്‍, ലഗേജ് ഐറ്റംസ്, കളിപ്പാട്ടങ്ങള്‍, മിഠായികള്‍ എന്നിവയും മറ്റും വാങ്ങുന്നവര്‍ക്ക് ഏറെ ആകര്‍ഷകമാണിത്. ദുബായ്, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഗംഭീരമായ ഉദ്ഘാടനത്തോടെയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായത്.

ഖിസൈസ് ലുലുവിലെ ഉദ്ഘാടനം ഇമാറാത്തി നടന്‍ അഹ്മദ് സെയ്ഫ് നിര്‍വഹിച്ചു. അബുദാബി അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ ഇമാറാത്തി ഇന്‍ഫ്‌ളുവന്‍സര്‍ അമ്മാനി അല്‍ ഷിഹി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ലുലുവിലെ ചടങ്ങില്‍ ആര്‍.ജെയും നടിയും ഇന്‍ഫ്‌ളുവന്‍സറുമായ മീരാ നന്ദന്‍ ഉദ്ഘാടനം ചെയ്തു.
അല്‍ ഐനില്‍ ചലച്ചിത്ര താരം അനാര്‍കലി മരിക്കാര്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു മാനേജ്‌മെന്റ് ടീമും മറ്റു പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലുലു എമിറേറ്റ്‌സ് എന്‍ബിഡി 247 ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഷോപര്‍മാര്‍ക്ക് 20% അധിക കിഴിവ് ആസ്വദിക്കാം. കൂടാതെ, ലുലു പോയിന്റുകളില്‍ 7% വരെ നേടാം. നവംബര്‍ 24 മുതല്‍ 26 വരെ എക്‌സ്‌ക്‌ളൂസീവ് ഓണ്‍ലൈന്‍ ഓഫറുകളോടെ കോംപ്‌ളിമെന്ററി ഡെലിവറിയില്‍ നിന്ന് പ്രയോജനം നേടാം.
സൂപര്‍ ഫ്രൈഡേ ഓഫറുകള്‍ നവംബര്‍ 29 വരെ ലഭ്യമാണ്. ഇത് എല്ലാ ലുലു സ്റ്റോറുകളിലുമുണ്ടാകും. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ
www.luluhypermarket.com വഴി ആക്‌സസ് ചെയ്യാനും കഴിയും. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് അസാധാരണമായ കിഴിവുകള്‍ ലഭിക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

webdesk13: