X

ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ കാമ്പയിന് അബൂദബിയിൽ പ്രൗഡോജ്വല തുടക്കം

അബൂദബി : ഇന്ത്യയിലെ മികച്ച ഉല്‍പ്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ കാമ്പയിന് തുടക്കമായി. അബൂദബി അല്‍ വഹ്ദ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയുടെയും മറ്റു പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം, ഓണം, ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, നവരാത്രി, ദീപാവലി തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ഉത്സവങ്ങളുടെ ഒരു പരമ്പരയാണ് ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ.

വരാനിരിക്കുന്ന ഉത്സവ സീസണില്‍ പ്രാദേശിക ഭക്ഷണങ്ങള്‍, സെലിബ്രിറ്റി സന്ദര്‍ശനങ്ങള്‍, പുതിയ ഭക്ഷണം, നിത്യോപയോഗ സാധനങ്ങള്‍, ജീവിതശൈലി, ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും അതിശയിപ്പിക്കുന്ന പ്രമോഷനുകളും ഓഫറുകളുമാണ് ഇതോടനുബന്ധിച്ചു ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ ലുലുവില്‍ അതുല്യമായ ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്.ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരില്‍ ഒരാളായ ലുലു ഗ്രൂപ്പ് ഈ വര്‍ഷം ഫുഡ്, നോണ്‍-ഫുഡ് വിഭാഗങ്ങളിലായി 5,000 തനത് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യുഎന്‍ മില്ലെറ്റ് വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷം ഇന്ത്യ ധാന്യങ്ങള്‍ക്ക് ലുലുപ്രത്യേകം ഊന്നല്‍ നല്‍കുന്നു.

ഇരുപതിലധികം വ്യത്യസ്ത ഇനം ചക്കകള്‍ പ്രദര്‍ശനത്തിലുണ്ട്. കൂടാതെ വിവിധ തരം ധാന്യങ്ങളില്‍ നിന്ന് ഉണ്ടാക്കിയ വ്യത്യസ്ത പലഹാരങ്ങളും ഹോട്ട് ഫുഡ് കൗണ്ടറില്‍ വില്‍പ്പനക്കുണ്ട്.കൂടാതെ ഉത്തര്‍പ്രദേശിന്റെ ഒഡിഒപി സംരംഭം, മേഘാലയയിലെ പൈനാപ്പിള്‍, കശ്മീരി ആപ്പിള്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ മുട്ടകള്‍, കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും, മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും ലുലു ലുലു പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, ഖാദി, പരമ്പരാഗത വസ്ത്രങ്ങള്‍, വിവിധ തരം ഇന്ത്യന്‍ ബിരിയാണികള്‍, ചാറ്റ്, ഗ്രില്ലുകള്‍, ലഘുഭക്ഷണങ്ങള്‍, ഫലൂദ, മധുരപലഹാരങ്ങള്‍ എന്നിവയും ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ കാമ്പയിന്‍ കാലയളവിലെ പ്രത്യേകതയാണ്. അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞു ഫാഷന്‍ ഷോ, ഇന്ത്യന്‍ ക്ലാസിക്കല്‍, നാടോടി നൃത്തങ്ങള്‍ എന്നിവയും അരങ്ങേറി.
ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ പ്രമോഷനുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈനായി www.luluhypermarket.com-ലും ലഭ്യമാണ്.

ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ കാമ്പയിനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി യുഎഇ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ പറഞ്ഞു. പ്രദര്‍ശനത്തിനും വില്‍പ്പനക്കുമുള്ള ഉല്‍പ്പന്നങ്ങളുടെ നിര തന്നെ അത്ഭുതപ്പെടുത്തുന്നതായി അംബാസ്സഡര്‍ പറഞ്ഞു. ഇന്ത്യയില്‍നിന്ന് പുതുതായി കൊണ്ടുവന്ന ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധേയമാണ്. ലുലു ഗ്രൂപ്പിന് എല്ലാ വിജയങ്ങളും നേരുന്നു, വര്‍ഷാവര്‍ഷം ഈ ആഘോഷം തുടരുമെന്ന് അംബാസ്സഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യക്ക് മൊത്തത്തിലുള്ള വിലപ്പെട്ട സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ ഉത്സവങ്ങളിലൂടെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ജനകീയമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിബന്ധവും സൗഹൃദവും നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. സമീപകാല ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഇരു രാജ്യങ്ങളുടെയും വാണിജ്യരംഗത്ത് കൂടുതല്‍ നേട്ടമുണ്ടാക്കും. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ്ണഹൃദയത്തോടെയുള്ള പിന്തുണക്ക് അഗാധമായി നന്ദിയുണ്ടെന്ന് യൂസഫ് അലി പറഞ്ഞു.

webdesk15: