അശ്റഫ് ആളത്ത്
ദമ്മാം: സൗദി അറേബ്യയിലെ ലുലുവിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്ന ‘സൂപ്പര്‍ ഫെസ്റ്റ് 2024’ ഉപഭോക്താക്കളുടെ മികച്ച പ്രതികരണങ്ങളോടെ രണ്ടാം വാരത്തിലേക്ക്. നവംബര്‍ 27 നു ആരംഭിച്ച സൂപ്പര്‍ ഫെസ്റ്റ് ഡിസംബര്‍ 10 നു അവസാനിക്കും. ആഘോഷത്തോടനുബന്ധിച്ചു ലുലുവിന്റെ ഉപഭോക്താക്കള്‍ക്കായി വമ്പിച്ച ഓഫറുകളും ആവേശകരമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച ഷോപ്പിംഗ് അനുഭവമാകും ഈ ആഘോഷവേളയില്‍ ലഭ്യമാവുകയെന്ന് മാനേജ് മെന്റ് പ്രതിനിധികള്‍ അവകാശപ്പെട്ടു.
ഫെസ്റ്റിനോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും വമ്പിച്ച കിഴിവുകള്‍ ലുലു ഒരുക്കിയിരിക്കുന്നു. ആഘോഷ കാലയളവിലുടനീളം ഉപഭോക്താക്കള്‍ക്ക് 25 മില്യണ്‍ റിയാല്‍ ഷോപ്പ് ചെയ്ത് സേവ് ചെയ്യാനുള്ള അവസരവും ഉണ്ട്. കൂടാതെ, 15 മില്യണ്‍ ഹാപ്പിനസ് പോയിന്റുകളും 1 മില്യണ്‍ റിയാലിന്റെ സൗജന്യ ട്രോളികളും ഒപ്പം 1,500 സമ്മാനങ്ങള്‍ നേടാനുള്ള അവസരവും നല്‍കുന്നു.
15-ാം വാര്‍ഷിക ആഘോഷ പരിപാടിയായ ‘സൂപ്പര്‍ ഫെസ്റ്റ് 2024’ മികച്ച വിജയമാണെന്നും ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായും സഊദി കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ റീജിയണല്‍ ഡയറക്ടറായ മോയിസ് നൂറുദ്ധീന്‍ പറഞ്ഞു. ഒപ്പം ഈ വിജയം ഉപഭോക്താക്കളില്‍ നിന്നുള്ള വിലയേറിയ പിന്തുണയുടെ നേരിട്ടുള്ള ഫലമാണെന്നും, ഓരോരുത്തര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തന്നതായും അദ്ദേഹം പറഞ്ഞു.
ആഘോഷത്തില്‍ ചേരാനും ആവേശകരമായ ഓഫറുകളും റിവാര്‍ഡുകളും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനും ലുലുവിന്റെ എല്ലാ ഉപഭോക്താക്കളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 15 വര്‍ഷമായി, ലുലു, സൗദി അറേബ്യയിലെ റീട്ടെയില്‍ വ്യവസായത്തിന്റെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിച്ചിട്ട്. ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ നല്‍കുന്നതിന് പേരുകേട്ട ലുലുവിനു ഇന്ന് സൗദിയിലുടനീളം ശക്തമായ സ്റ്റോറുകളുടെ ശൃംഖലയുണ്ട്. നവീകരണത്തിലും മികവിലും ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ട് തന്നെ ലുലു എന്നത് റീട്ടെയില്‍ മേഖലയിലെ വിശ്വസനീയമായ പേരായി മാറിയതായും ലുലു മാനേജ് മെന്റ് പ്രതിനിധികള്‍ പറഞ്ഞു.