X
    Categories: gulfNews

ഓഹരി വിപണിയിലെ നിറസാന്നിധ്യമാകാന്‍ ലുലു ഒരുങ്ങി

അബുദാബി: ഓഹരി വിപണിയിലെ നിറസാന്നിധ്യമാകാന്‍ ലുലു റീട്ടെയില്‍ ശൃംഗല ഒരുങ്ങി. ത ങ്ങളുടെ 25ശതമാനം ഓഹരികള്‍ ലിസ്റ്റ് ചെയ്യുകയാണെന്ന് ലുലു റീട്ടെയില്‍ ചെയര്‍മാന്‍ എം എ യൂസുഫ ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുഎഇയിലെ വമ്പന്‍ ഐപിഒകളിലൊന്നായ ലുലു റീട്ടെയ്‌ലിന്റെ പ്രാഥമിക ഓഹരികളാണ് വില്‍പന നടത്തുന്നത്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ നവംബര്‍ പകുതിയോടെ ലിസ്റ്റ് ചെയ്യും. 25 ശതമാനം ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്. ലുലു ജീവനക്കാര്‍ ഉള്‍പ്പെടെ യുള്ളവര്‍ക്കും ഐപിഒയില്‍ പങ്കെടുക്കാനാകും.

പ്രവാസി ഓഹരി നിക്ഷേപകര്‍ക്ക് ഇത് വലിയ അവസരമാണെന്നും ലുലുവിന്റെ മൂല്യങ്ങള്‍ ഉയര്‍ ത്തിപിടിക്കുന്ന നയങ്ങള്‍ തുടരുമെന്നും ലുലു റീട്ടെയ്ല്‍ ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. ലുലു റീട്ടെയിലിന്റെ 2.58 ബില്യണ്‍ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്. അബുദാബി സെക്യൂരിറ്റിസ് എക്സ്‌ചേഞ്ചിലാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. ഇതോടെ ജിസിസിയിലെ ആറ് രാജ്യങ്ങളിലെ 240ലധികം ഹൈ പ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് ശൃംഗലയുടെ ഓഹരി പങ്കാളിത്വത്തില്‍ ഭാഗമാകാന്‍ പൊതുനിക്ഷേപകര്‍ക്ക് സാധിക്കും. ഐപിഒ ആരംഭിക്കുന്ന ഈ മാസം 28ന് ഓഹരിവില പ്രഖ്യാപിക്കും. റീട്ടെയ്ല്‍ നിക്ഷേപകര്‍ ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും നവംബര്‍ 5വരെ ഐപിഒയില്‍ ഓഹരിക്കായി അപേക്ഷിക്കാം. നവംബ ര്‍ ആറിന് അന്തിമ ഓഹരിവില പ്രഖ്യാപിക്കും. നവംബര്‍ 12ന് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച വിവരം ലഭിക്കും. നവംബര്‍ 14-ാടെയാണ് ലിസ്റ്റിങ്ങ്. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 10ശതമാനം ഓഹരികളാണ് നീക്കിവച്ചിരിക്കുന്നത്.

89ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐപി) ഒരു ശതമാ നം ജീവനക്കാര്‍ക്കുമായി നിശ്ചയിച്ചിട്ടുണ്ട്. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേര്‍മസ് യുഎഇ, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, മഷ്‌റിഖ് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ യാത്രയില്‍ പങ്കുചേരാന്‍ ഓഹരി ഉടമകളെ ക്ഷണിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്നും ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് ലുലു ഓഹരി വിപണിയിലേക്ക് കടന്നുവരുന്നത്. ശാ സ്ത്രീയമായ റീട്ടെയ്ല്‍ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1974ല്‍ അബുദാബി യില്‍ ലുലു തുറന്നത്. മികച്ച സേവനങ്ങളിലൂടെ മറ്റു ജിസിസി രാഷ്ട്രങ്ങളിലേക്കും ലുലു സാന്നിദ്ധ്യം വി പുലമാക്കി.

നഗരങ്ങള്‍ക്ക് പുറമേ ചെറുപട്ടണങ്ങളിലേക്കും റീട്ടെയില്‍ സേവനം വ്യാപിപ്പിച്ച ലുലു ജിസിസി യിലെ ഏറ്റവും മികച്ചതും സൗദി അറേബ്യയില്‍ അതിവേഗം വളരുന്നതുമായ റീട്ടെയില്‍ ശൃംഗലയാണ്. ഗള്‍ഫ് മേഖലയിലെ ഭരണാധികാരികളുടെ മികച്ച പിന്തുണയും പ്രോത്സാഹനവും ഈ വളര്‍ച്ചക്ക് കരുത്തേ കി. പത്തൊമ്പതിലധികം രാജ്യങ്ങളിലെ ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍വഴി 85ലധികം രാഷ്ട്രങ്ങളിലെ ആ ഗോള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കിലും മികച്ച നിലവാരത്തിലുമാണ് ഉപഭോക്താകള്‍ക്ക് നല്‍കുന്നത്.
ഹൈപ്പര്‍മാര്‍ക്കറ്റ്, എക്‌സ്പ്രസ് സ്റ്റോറുകള്‍, മിനി മാര്‍ക്കറ്റുകള്‍ എന്നിവയിലൂടെ ജിസിസിയിലെ ആറു ല ക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കി വരുന്നു.

ഇ കൊമേഴ്‌സ്, വെബ്‌സൈറ്റ് അടക്കം ഓണ്‍ലൈന്‍ സാന്നിദ്ധ്യത്തിലൂടെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. മൂന്ന് ലക്ഷത്തിലധികം പേര്‍ ലുലുവിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ ഭാഗമാണ്. സുസ്ഥിര വികസനമടക്കമുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് എം.എ യൂസഫലി പറഞ്ഞു. ഐപിഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താല്‍പര്യം ക്ഷണിച്ചുള്ള നിക്ഷേപസംഗമത്തിനും തുടക്കമായി.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ഐപിഒ ആയ ലുലു അബുദാബി സര്‍ക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020ല്‍ നൂറ് കോടി ഡോളറിന്റെ നിക്ഷേപം നടത്തി ഇരുപത് ശതമാനം ഓഹരികള്‍ നേടിയിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ പൊതുനിക്ഷേപകര്‍ക്കായി ലുലു അവ സരം തുറന്നിരിക്കുന്നത്.

മോലീസ ആന്‍ഡ് കോയാണ് 2022 മുതല്‍ ലുലു റീട്ടെയ്ല്‍ ഐപിഒയുടെ ധനകാര്യ ഉപദേശകര്‍. 2023ലെ കണക്കുപ്രകാരം 7.3 ബില്യണ്‍ യുഎസ് ഡോളറിന്റെ വിറ്റുവരവാണ് ലുലുവിനുള്ളത്. ജിസിസിയില്‍ മാത്രം 240ലധികം സ്റ്റോറുകളും 50,000ലേറെ ജീവനക്കാരുമുണ്ട്. ഇതില്‍ ഏറെയും മലയാളിക ളാണ്. പുതിയ ഓഹരി പങ്കാളികളുടെസാന്നിദ്ധ്യം രാജ്യാന്തര തലത്തില്‍ വിപണി വിപുലീകരണത്തിന് ഊര്‍ജ്ജമേകും.

webdesk13: