X
    Categories: gulfNews

അബുദാബിയില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ ലുലു ഗ്രൂപ്പ്

അബുദാബി: അബുദാബിയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൂടുതലായി സംഭരിക്കാന്‍ പ്രമുഖ യു എ ഇ സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ്പ് ധാരണ പാത്രത്തില്‍ ഒപ്പ് വെച്ചു.

ഇതനുസരിച്ചു പ്രാദേശിക കാര്‍ഷികോത്പ്പന്നങ്ങള്‍ കൂടുതലായി സംഭരിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുന്നതോടൊപ്പം പ്രകൃതി സഹൃദ പാക്കിങ് വ്യാപകമാക്കുകയും ചെയ്യും.

അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേളയില്‍ നടന്ന ചടങ്ങില്‍ യു എ ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അല്‍ മെഹെരി, എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍
സിലാല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സല്‍മീന്‍ ഉബൈദ് അല്‍ അമെരി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്.

ലുലു ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി

ലുലു ബ്രാന്‍ഡിലുള്ള വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇതോടനുബന്ധിച്ച് പുറത്തിറക്കി. ലുലു ബ്രാന്‍ഡിലുള്ള പുതിയ ഉല്‍പ്പന്നമായ ലുലു നെയ്യ് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മന്ത്രി മറിയം അല്‍ മെഹെരി, എം എ യൂസഫലിയുടെ എന്നിവരുടെ സാന്നിധ്യത്തില്‍ വിപണിയിലിറക്കി.

Test User: