X

സന്ധ്യക്കും മക്കള്‍ക്കും ആശ്വാസമായി ലുലു ഗ്രൂപ്പ്; കടബാധ്യതകള്‍ ഏറ്റെടുക്കും

വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യക്കും രണ്ടുമക്കള്‍ക്കും ആശ്വാസവുമായി ലുലു ഗ്രൂപ്പ്. കുടിശ്ശിക തുക അടച്ചുതീര്‍ത്ത് നാളെ തന്നെ വീട് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

നോര്‍ത്ത് പറവൂര്‍ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയും രണ്ട് മക്കള്‍ക്കുമാണ് ലുലു ഗ്രൂപ്പിന്റെ സഹായഹസ്തം ലഭിച്ചത്. ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് വീട് ജപ്തി ചെയ്തതിനെ തുടര്‍ന്നാണ് ഈ കുടുംബം കണ്ണീരിലായത്. എന്നാല്‍ ജപ്തി ചെയ്ത വീടിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്ന കുടുംബത്തെ കുറിച്ച് അറിഞ്ഞ ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസുഫലി പടബാധ്യതകള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വരുകയായിരുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എല്ലാ സഹായവും ഉറപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ലുലു ഗ്രൂപ്പുമെത്തിയത്.

ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 2019ല്‍ മണപ്പുറം ഫിനാന്‍സില്‍നിന്ന് വായ്പയെടുത്തിരുന്നു. നാലുലക്ഷം രൂപയായിരുന്നു കടമെടുത്തത്. എന്നാല്‍ ഇപ്പോള്‍ പലിശയടക്കം എട്ടുലക്ഷത്തിലധികമാണ് തിരിച്ചടക്കാനുള്ളത്. രണ്ടുവര്‍ഷം മുമ്പ് വരെ പ്രതിമാസ തിരിച്ചടവ് മുടങ്ങാതെ നല്‍കിയിരുന്നെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഇത് മുടങ്ങുകയായിരുന്നു.

webdesk17: