X

എച്ച് ഐ വി വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്‍ ലൂക്ക് മോണ്ടനിയര്‍ അന്തരിച്ചു

പ്രമുഖ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂക്ക് മോണ്ടനിയര്‍ മരണപ്പെട്ടു. എച്ച് ഐ വി വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞനാണ്
ഇദ്ദേഹം. 89 വയസായിരുന്നു.  ചൈനീസ് ലാബില്‍ നിന്ന് കൊവിഡ് വൈറസ് മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. 2008ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലൂക്കിന് ലഭിച്ചിരുന്നു. ജര്‍മന്‍ ഗവേഷകന്‍ ഹരാള്‍ഡ് സുര്‍ ഹുസൈനുമായും ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഫ്രാങ്കോയിസ് ബാരെ സിനോസിയുമായുമാണ് ലൂക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്.

Test User: