അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയും ഉറുഗ്വേൻ സ്ട്രൈക്കർ ലൂയിസ് സുവാരസും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കുവേണ്ടിയാണ് ബാഴ്സലോണയുടെ മുൻ സഹതാരങ്ങൾ ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്. യൂറോപ്പിൽ നിറഞ്ഞാടിയ ഫുട്ബോൾ ജോഡി, കളിക്കളത്തിനും അപ്പുറത്തേയ്ക്ക് വളർന്ന സൗഹൃദം, മെസ്സി-സുവാരസ് ദ്വയം അമേരിക്കയിൽ പുഃനർജനിക്കുകയാണ്.
ഒമ്പതാം നമ്പർ ജഴ്സിയാണ് സുവാരസിന് സമ്മാനിച്ചത്. “ഇന്റർ മിയാമിക്കൊപ്പം ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. ഈ മഹത്തായ ക്ലബ്ബിനൊപ്പം കൂടുതൽ കിരീടങ്ങൾ നേടുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രയത്നിക്കാൻ ഞാൻ തയാറാണ്.”- എന്നായിരുന്നു സുവാരസ് കരാർ ഒപ്പിട്ട ശേഷം പറഞ്ഞത്.