X

ലക്‌നോ ഏറ്റുമുട്ടല്‍ എന്‍ഐഎ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നോവിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിന്‍ സ്‌ഫോടന കേസും എന്‍ഐഎ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
ലക്‌നോവിലെ ഠാക്കൂര്‍ഗഞ്ചില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. 12 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ ആറു പേരെ പിടികൂടുകയും ചെയ്തിരുന്നു. ഭീകരവാദ ബന്ധമുള്ളതിനാല്‍ കേസ എന്‍ഐഎ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇരുസംഭവങ്ങളിലും ഒരേ സംഘങ്ങള്‍ക്കു തന്നെയാണ് പങ്കെന്നാണ് സുരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.

chandrika: