X

ഷാജന്‍ സ്‌കറിയക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്; നടപടി എം.എ യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണ കേസില്‍

പ്രമുഖ വ്യവസായി എം.എ യൂസഫലിക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്നിവര്‍ക്കുമെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ ‘മറുനാടന്‍ മലയാളി’ ചീഫ് എഡിറ്ററും എം.ഡിയുമായ ഷാജന്‍ സ്‌കറിയക്ക് ലഖ്‌നോ കോടതിയുടെ വാറണ്ട്. ലഖ്‌നോ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് വാറണ്ട് അയച്ചത്. ലഖ്‌നോവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ നായര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് കോടതി നടപടി. നേരത്തെ കോടതി അയച്ച സമന്‍സ് കൈപ്പറ്റിയ ശേഷം ഹാജരാകാത്തതിനാലാണ് വാറണ്ട് അയച്ചത്.

തന്നെ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി. നോട്ട് അസാധുവാക്കലിന് ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എന്‍.വൈ ഏഷ്യാ ഹെഡ്ജ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 8300 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്നാണ് ഷാജന്‍ സ്‌കറിയ വീഡിയോയില്‍ ആരോപിച്ചത്. ഇതില്‍, യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ആയ മുഹമ്മദ് അല്‍ത്താഫിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു.

വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് ഹരജിയില്‍ ബോധിപ്പിച്ചിരുന്നു. ഷാജന്‍ സ്‌കറിയ ചെയ്ത രണ്ട് വിഡിയോകളിലെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരവും സത്യവുമായി ഒരു ബന്ധവുമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക്
നേരത്തെ നേരിട്ട് ഹാജരാകുന്നതിനുള്ള സമന്‍സ് അയച്ചത്.

webdesk13: