X

എല്‍.ടി.ടി.ഇ പരാമര്‍ശം; വൈക്കോക്ക് ഒരു വര്‍ഷം തടവുശിക്ഷ

ചെന്നൈ: മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം (എം.ഡി.എം .കെ) നേതാവ് വൈക്കോക്ക് രാജ്യദ്രോഹക്കേസില്‍ ഒരു വര്‍ഷം തടവ്. ചെന്നൈ കോടതിയാണ് ശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ എല്‍ടിടിഇക്ക് അനുകൂലമായ പരാമര്‍ശം നടത്തിയെന്ന കേസിലാണ് ശിക്ഷ. ഒരുവര്‍ഷം തടവിനൊപ്പം 10,000രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

2009 ല്‍ തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് കോടതി കണ്ടെത്തിയത്. എല്‍.ടി.ടി.ഇക്കെതിരെ ശ്രീലങ്കയില്‍ നടക്കുന്ന യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ ഒരൊറ്റ രാജ്യമായി അവശേഷിക്കില്ല ‘ എന്നായിരുന്നു പരാമര്‍ശം.

അതേസമയം വൈക്കോക്കെതിരെ അന്ന് കേസ് ഫയല്‍ ചെയ്ത ഡി.എം.കെയുടെ സഖ്യകക്ഷിയാണ് ഇന്ന് എം.ഡി.എം.കെ. ലോക്‌സഭാ ഇലക്ഷനിലെ സഖ്യധാരണ പ്രകാരം ഡി.എം.കെ പിന്തുണയോടെ രാജ്യസഭാ അംഗമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു വൈക്കോ. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നാളെയാണെന്നിരിക്കെ അതിനായുള്ള ഒരുക്കത്തിലായിരുന്നു വൈക്കോ.

chandrika: