പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് വിമർശനം. നരേന്ദ്ര മോദി ഭരണത്തിലേറുമ്പോൾ ഡൽഹിയിൽ 14.1 കിലോ സിലിണ്ടറിന് 410 രൂപ മാത്രമാണുണ്ടായിരുന്നത് 1103 രൂപ വരെയായി ഉയർന്നു. 800 രൂപയുടെ വർദ്ധനയാണ് ഈ കാലയളവിൽ കൂടിയത്. ഇതിനിടെ എൽ പി.ജി.സബ്‌സിഡി നിർത്തലാക്കുകയും ചെയ്തു.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ ഏഴുമാസമായി ശരാശരി 80 ഡോളറിൽ തുടരുമ്പോഴും ഒന്നും ചെയ്യാത്ത സർക്കാരാണ് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ആരോപണം.