ദുബായ് കറാമയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടി പരിക്കേറ്റ മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ മുറിവഴിക്കല്‍ ശാന്തി നഗര്‍ പറന്നൂര്‍പറമ്പില്‍ പരേതനായ അബ്ദുള്ളയുടെ മകന്‍ യാക്കൂബ് (38)ആണ് മരിച്ചത്. ശരീരമാകെ പൊള്ളലേറ്റ് മൂന്നുപേരുടെ നില ഗുരുതരമാണ്. ഒമ്പത് പേരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി 12.30 നാണ് കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ഹൈദര്‍ കെട്ടിടത്തിലെ ഒരു മുറിയില്‍ തീപിടുത്തം ഉണ്ടായത്. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. പരിക്കേറ്റവരല്‍ ഭൂരിഭാഗവും മലയാളികളാണ്.
ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലപ്പുറം സ്വദേശി മരിച്ചു
Tags: lpgblast