രാജ്യത്ത് പാചകവാതക വിലയും ഇന്ധന വിലയും വീണ്ടും വര്‍ധിപ്പിച്ചു.ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 15 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ ഗ്രാം സിലിണ്ടറിന്റെ കൊച്ചിയിലെ വില 906.50 രൂപയാണ്. ഈ വര്‍ഷം മാത്രം 205.50 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്.വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല.
തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വിലയും വര്‍ധിപ്പിച്ചു.പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.കോഴിക്കോട് പെട്രോളിന് ലിറ്ററിന് 103.42 രൂപയും ഡീസലിന് 96.74 രൂപയുമായി.