X

അബുദാബി-ദുബൈ റോഡില്‍ കുറഞ്ഞ വേഗത: നിബന്ധന പാലിക്കാത്തവര്‍ക്ക് മെയ് ഒന്നുമുതല്‍ പിഴ

അബുദാബി: അബുദാബി-ദുബൈ റോഡില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്) വേഗത കൂടിയ ട്രാക്കായി കണക്കാക്കിയിട്ടുള്ള ഇടതുവശത്തെ ആദ്യരണ്ടു ട്രാക്കുകളില്‍ കുറഞ്ഞവേഗത നിയമം കര്‍ക്കശമാക്കുന്നു. മെയ് ഒന്നുമുതല്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

ഇടതുവശത്തെ ആദ്യരണ്ടുട്രാക്കുകളില്‍ കൂടിയ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററും കുറഞ്ഞ വേഗത 120 കിലോമീറ്ററുമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടിയ വേഗത നിയന്ത്രിക്കാനും പിഴ ചുമത്തുന്നതിനുമായി റഡാര്‍ സംവിധാനം നേരത്തെത്തന്നെ നിലവിലുണ്ട്. എന്നാല്‍ കുറഞ്ഞ വേഗത കൂടി കര്‍ശനമാക്കിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. നിബന്ധന ലംഘിക്കുന്നവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ.

പ്രധാന ട്രാക്കുകളില്‍ കുറഞ്ഞ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ട്രാക്കുകളില്‍ മിനിമം വേഗത 120ആക്കി നിജപ്പെടുത്തിയിട്ടുള്ളത്. അതേസമയം മൂന്നും നാലും ട്രാക്കുകളില്‍ ഇതില്‍ കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നതിന് അനുമതിയുണ്ട്.

webdesk13: