തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ഇന്നും നാളെയും സംസ്ഥാത്ത് വ്യാപകമായി മഴപെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.
തെക്കു കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്ത് ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും മുന്നറിയിപ്പുണ്ട്. അതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴപെയ്യുമെന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴപെയ്യുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.