X

ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ കനക്കും

കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ സാധ്യതയും പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകളും കാരണം കേരളത്തില്‍ മഴ ശക്തിപ്പെട്ടും. ന്യൂനമര്‍ദം നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി കൂടുതല്‍ ശക്തിപ്പെടാനുള്ള സാഹചര്യമാണുള്ളത്. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്പെട്ട് ന്യൂനമര്‍ദമാകും. തുടര്‍ന്ന് മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നി്‌ന് വടക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാപ്രദേശും ലക്ഷ്യമാക്കി നീങ്ങും. ഒക്ടോബര്‍ 15 ന് വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായേക്കും. ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റില്‍ സൂചിപ്പിച്ചതു പ്രാകാരം വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) വിടവാങ്ങല്‍ ദക്ഷിണേന്ത്യയിലും കിഴക്കന്‍ തീരത്തും മന്ദഗതിയിലാകും. നിലവില്‍ ഉത്തരേന്ത്യയില്‍ നിന്ന് അതിവേഗം പുരോഗമിക്കുകയാണ് കാലവര്‍ഷം. അറബിക്കടലിലും ന്യൂനമര്‍ദ സാധ്യത നിലനില്‍ക്കുന്നു.

 

 

Test User: